ഒരിക്കൽ | എൻ. മോഹനൻ | Book -Orikkal
"അകലെയേക്കാൾ അകലെയാകുന്നു നീ അരികിലേക്കാൾ അരികിലാണത്ഭുതം!" എന്ന ജി. ശങ്കരക്കുറുപ്പിന്റെ വരികളിലൂടെ പ്രണയം ആരംഭിച്ച രണ്ടു പേർ. ജാതിയുടെയും പണത്തിന്റെയും അതിർവരമ്പുകളിൽപ്പെട്ട് അതിലൊരാളെ വീട്ടുകാർ വേർപിരിച്ചെടുക്കുന്നു. 39 വർഷങ്ങൾക്ക് ശേഷം, ഒരാശുപത്രിക്കിടക്കയിൽ അവളെ അവൻ വീണ്ടും കണ്ടുമുട്ടുന്നു, ഓർമകളുടെ തീനാളങ്ങളിൽപ്പെട്ട് തന്നെ ഒരിക്കൽ സ്നേഹം കൊണ്ട് മൂടിയ ആ പ്രീയപ്പെട്ട പെൺകുട്ടിയെക്കുറിച്ച് മോഹനൻ എഴുതിയ ആത്മകഥാംശമുള്ള നോവലാണ് " ഒരിക്കൽ ". ചക്കീ എന്നാണ് അയാൾ അവളെ വിളിച്ചിരുന്നത്. അയാളുടെ ജീവിതത്തിന് ഒരു ലക്ഷ്യബോധം നൽകിയത് അവളായിരുന്നുവത്രേ. പക്ഷേ, ധൈര്യം കാണിക്കേണ്ട സമയത്ത് അത് കാണിക്കാതെ, ഒരു യാത്ര പോലും പറയാതെ അവൾ പോയി. വീണ്ടും കണ്ടുമുട്ടുമ്പോൾ പഴയകാല ഓർമ്മകൾ അവരെ വീർപ്പുമുട്ടിക്കുന്നുണ്ട്. ഒരിക്കൽ മാപ്പ് ചോദിച്ചിട്ടും തരാതിരുന്നതാണ് താനീ രോഗങ്ങളുടെ അടിമയാകാൻ കാരണമെന്ന് അവൾ പറയുമ്പോൾ അയാൾക്കും നോവുന്നുണ്ട്. പിന്നെയും അവൾ സ്വപ്നം കാണുന്നുണ്ട്. പ്രേമനിർഭരമായ ഒരു കുഞ്ഞു നോവൽ. ലളിതാംബിക അന്തർജനത്തിന്റെ മകനാണ് എഴുത്തുകാരൻ. ഒരിക്കൽ ഫ്ലിപ്കാർട്ടിൽ കണ്ടിട്ട...